നവാഗതനായ ചിദംബരത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ കോമഡി എന്‍റര്‍ടെയ്നര്‍ ചിത്രം ‘ജാന്‍.എ.മന്‍’ വലിയ വിജയമാണ് കേരള ബോക്സ് ഓഫിസില്‍ സ്വന്തമാക്കിയത്. വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം 10 കോടിക്ക് അടുത്ത് ഇതിനകം ഗ്രോസ് കളക്ഷനായി നേടിയിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍, ലാല്‍ എന്നിവര്‍ അഭിനേതാക്കളായി എത്തുന്ന ചിത്രം നാളെ യുഎഇ-ജിസിസി സെ ന്‍ററുകളിലും എത്തുകയാണ്. തിയറ്റര്‍ ലിസ്റ്റ് കാണാം.
കേരളത്തില്‍ ചെറിയ റിലീസ് ആയി എത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്നുള്ള മികച്ച അഭിപ്രായത്തെ തുടര്‍ന്ന് കൂടുതല്‍ തിയറ്ററുകളിലേക്കും ഷോകളിലേക്കും എത്തുകയായിരുന്നു. തുടര്‍ന്നുള്ള ആഴ്ചകളില്‍ വലിയ റിലീസുകള്‍ വന്നെങ്കിലും തിയറ്ററുകളില്‍ തുടരാന്‍ ചിത്രത്തിനായി. മികച്ച കോമഡി എന്‍റര്‍ടെയ്നര്‍ എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ പൊതുവില്‍ പങ്കുവെക്കുന്നത്.
ഒ.ടി.ടി റിലീസ് ലക്ഷ്യമിട്ട് ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ചിത്രീകരണം പുരോഗമിക്കവേ തിയറ്റര്‍ റിലീസ് ആക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ചിദംബരവും സഹോദരന്‍ കൂടിയായ നടന്‍ ഗണപതിയും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി, സംഗീത സംവിധാനം ബിജിബാല്‍, എഡിറ്റിംഗ് കിരണ്‍ദാസ്.
Chidambaram directorial ‘Janeman’ releasing tomorrow in the Middle East. Basil Joseph, Arjun Ashokan, and Ganapathi in lead roles. Here is the UAE-GCC theater list.