മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് വിജയമായ ലൂസിഫറിലെ ശ്രദ്ധേയമായൊരു സംഘടന രംഗത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. വിവിധ ഭാഗങ്ങളിലായി പുറത്തിറക്കുന്ന മേക്കിംഗ് വിഡിയോകളിലെ മൂന്നാം ഭാഗമാണ് എത്തിയിട്ടുള്ളത്. പ്രിഥ്വിരാജ് സംവിധാനം ചെയ്ത ഈ മോഹന്‍ലാല്‍ ചിത്രം ടോട്ടല്‍ ബിസിനസില്‍ ചിത്രം 200 കോടിയോളം രൂപ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുരളിഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ആന്റണി പെരുമ്ബാവൂര്‍ 50 കോടിയിലേറേ മുതല്‍മുടക്കിലാണ് നിര്‍മിച്ചത്. ഇപ്പോള്‍ എമ്പുരാന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുകയാണ്.
ചിത്രത്തിന്റെ ട്രെയ്‌ലറോടെ ഉയര്‍ന്ന വന്‍ ഹൈപ്പും മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയ രംഗങ്ങളുമാണ് ചിത്രത്തിന്റെ മികച്ച കളക്ഷന് തുടക്കമിട്ടത്. ജയിലില്‍ ബാലയുടെ കഥാപാത്രവുമായി മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി നടത്തുന്ന സംഘടനം തിയറ്ററുകളില്‍ ആവേശം നിറച്ചിരുന്നു.
Jail fight Making video from Lucifer is out now. The Mohanlal starer directed by Prithviraj is the highest WW grosser of Malayalam film industry.