മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് തമിഴ് താരം ജയ്. മമ്മൂട്ടിയുടെ സഹോദര വേഷത്തിലാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയ് എത്തുന്നതെന്നാണ് സൂചന. പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ അനുജനായി പ്രിഥ്വിരാജാണ് വേഷമിട്ടിരുന്നത്. എന്നാല്‍ ഈ കഥാപാത്രമല്ല ജയ് ചെയ്യുന്നത് എന്നാണ് വിലയിരുത്തല്‍. മമ്മൂട്ടിയുടെ രാജയെ സംരക്ഷിച്ച് വലുതാക്കിയ മണിയണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മകനാണ് ജയ് എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും മമ്മൂട്ടിയുടെ സഹോദര വേഷമാണ് തനിക്കെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയ് പറഞ്ഞിട്ടുണ്ട്.
ഏപ്രില്‍ 12ന് വിഷു റിലീസായി എത്തുന്ന ചിത്രത്തിനായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രത്തിനായി പീറ്റര്‍ ഹെയ്‌നാണ് സംഘടനമൊരുക്കിയത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.