മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് ഒരു പരസ്യത്തിലൂടെ തിരിച്ചെത്തുന്നുവെന്ന് അടുത്ത ദിവസങ്ങളിലാണ് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചത്. തൃശൂര്‍ ചാലക്കുടിയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കമ്പനിയാണ് പരസ്യചിത്രം നിര്‍മിക്കുന്നത്. ഇതിന്റെ പൂജയുടെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
അടുത്ത വര്‍ഷം സിനിമയിലേക്കും താരം തിരിച്ചെത്തും. 2012 മാര്‍ച്ച് മാസം കോഴിക്കോട് തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ജഗതി ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ചെറുതായി സംസാര ശേഷി വീണ്ടെടുത്തിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളും പഴയ സഹപ്രവര്‍ത്തകരുടെ വരവുമെല്ലാം ജഗതിയില്‍ സൃഷ്ടിച്ച ഗുണപരമായ മാറ്റം കണക്കിലെടുത്ത് ഡോക്റ്ററുടെ നിര്‍ദേശ പ്രകാരമാണ് ജഗതിയെ വീണ്ടും സിനിമയില്‍ എത്തിക്കുന്നതെന്ന് രാജ്കുമാര്‍ പറഞ്ഞു. ഹാസ്യ താരമായും സ്വഭാവ നടനായും തിളങ്ങിയിട്ടുള്ള ജഗതി ശ്രീകുമാറാണ് മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം.