ധനുഷിന്‍റെ ‘ജഗമേ തന്തിരം’ നെറ്റ്ഫ്ളിക്സില്‍ എത്തി; ആദ്യ പ്രതികരണങ്ങള്‍ കാണാം

Jagame Thanthiram-Review
Jagame Thanthiram-Review

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ഗാംഗ്സ്റ്റര്‍ ചിത്രം ‘ജഗമേ തന്തിരം’ നെറ്റ്ഫ്ളിക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ അറിയാം.


വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം കോവിഡ് സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് സാധ്യമാകാതെ വന്നതിനെ തുടര്‍ന്ന് ഒടിടി റിലീസിന് നിര്‍ബന്ധിതമാകുകയായിരുന്നു. എങ്കിലും വലിയ ഓണ്‍ലൈന്‍ പ്രചാരണവുമായി 17 ഭാഷകളില്‍ വലിയ റിലീസാണ് നെറ്റ്ഫ്ളിക്സ് ചിത്രത്തിനായി ഒരുക്കിയത്.


നേരത്തേ ചിത്രത്തിന്‍റെ ട്രെയ്‍ലറും ഏറെ ശ്രദ്ധ നേടിയിരുന്നിു. 50 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള കരാറിലൂടെയാണ് നെറ്റ്ഫ്ളിക്സ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഒരു ചിത്രത്തിന് നെറ്റ്ഫ്ളിക്സ് മുടക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്.


നായികാ വേഷത്തില്‍ എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണിതെന്നും അത് നെറ്റ്ഫ്ളിക്സിലൂടെ നേടുക എന്നുമാണ് ട്രെയ്‍ലര്‍ പങ്കുവെച്ചുകൊണ്ട് ധനുഷ് പറഞ്ഞത്.


ലണ്ടന്‍ പ്രധാന ലൊക്കേഷനായി ഒരുക്കിയ ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ജോജു ജോര്‍ജും ഈ ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. മികച്ച പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ ജോജിക്ക്. വൈ നോട്ട് ശശികാന്താണ് ചിത്രം നിര്‍മിച്ചത്.

Jagame Thanthiram, the Dhanush starrer directed by Karthik Subbaraj is now streaming via Netflix. Here are the few reviews just after release.

You may also like...

Leave a Reply

Your email address will not be published. Required fields are marked *