ഇന്ദ്രന്‍സിന്‍റെ ‘ജാക്സൺ ബസാർ യൂത്ത്’ ടൈറ്റില്‍ പോസ്റ്റര്‍ കാണാം

ഇന്ദ്രന്‍സിന്‍റെ ‘ജാക്സൺ ബസാർ യൂത്ത്’ ടൈറ്റില്‍ പോസ്റ്റര്‍ കാണാം

നവാഗതനായ ഷമൽ സുലൈമാൻ സംവിധാനം ചെയ്ത് ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ലുഖ്‍മാന്‍ അവറാന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ‘ജാക്സൺ ബസാർ യൂത്തി’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മാത്യു തോമസ്, അഭിറാം രാധാകൃഷ്ണൻ, ജാഫര്‍ ഇടുക്കി, ഹരീഷ് പേരാടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ ക്യാമറ, ലാസ്റ്റ് എക്‌സിറ്റ് എന്നി ബാനറുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ നിർമ്മാണം സക്കറിയ ആണ്. ഉസ്‍മാൻ മാറാത്ത് തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ദീപക് ഡി മേനോനും സംഗീതം ഗോവിന്ദ് വസന്തയും നിര്‍വഹിക്കുന്നു. സഹ നിർമ്മാണം സക്കറിയ വാവാട്, ഷാഫി വലിയപറമ്പ്, ഡോ. സൽമാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഹാരിസ് ദേശം, പി ബി അനീഷ്, ലൈൻ പ്രൊഡ്യൂസർ ഇമാജിൻ സിനിമാസ്.

എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി, ഗാനരചന അൻവർ അലി, ഷാഹുൽ കോയ ഷറഫു, ചീഫ് അസോസിയേറ്റ് ഡയറക്ടർ മൻസൂർ റഷീദ്, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് ആർ ജി വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, സൗണ്ട് ഡിസൈൻ വിക്കി-കിഷൻ, ഓഡിയോഗ്രഫി രാജാകൃഷ്ണൻ എം ആർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ പോപ്‌കോൺ, പി ആർ ഒ- എ എസ് ദിനേശ്.

Here is the title poster for Shamal Sulaiman directorial ‘Jackson Bazar Youth’. Indrans, Chinnu Chandini, and Lukhman in lead roles.

Latest Upcoming