എ.ജി.എസ് മൂവിമേക്കേഴ്‌സിന്‍റെ ബാനറി വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ നിര്‍മ്മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ പൂര്‍ത്തിയായി. കാലികപ്രസക്തങ്ങളായ വിഷയങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ മുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.
പക്വതയില്ലാത്ത പ്രായത്തില്‍ ഉണ്ടാകുന്ന പ്രണയം ഒരു കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അതിന്റെ സങ്കീര്‍ണ്ണതകള്‍ ഒരു വശത്ത്! സ്വാര്‍ത്ഥതാത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാര്‍ത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാര്‍ഹികാന്തരീക്ഷം മറുവശത്ത്! വെള്ളാരംകുന്നിന്റെ തനിമയാര്‍ന്ന ദൃശ്യാവിഷ്‌ക്കാരത്തോടൊപ്പം ഈ രണ്ടു കുടുംബങ്ങളും നല്കുന്ന സന്ദേശം ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ എത്രത്തോളം പ്രസക്തമാണെന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.
ബാനര്‍ – എ.ജി.എസ് മൂവിമേക്കേഴ്‌സ്, രചന, സംവിധാനം – കുമാര്‍ നന്ദ, നിര്‍മ്മാണം – വിനോദ് കൊമ്മേരി, രോഹിത്, ഛായാഗ്രഹണം – അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, ഗാനരചന – വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്ക , സുഗുണന്‍ ചൂര്‍ണിക്കര, സംഗീതം – എം.കെ. അര്‍ജുനന്‍, റാംമോഹന്‍, രാജീവ് ശിവ, ആലാപനം – വിധുപ്രതാപ്, കൊല്ലം അഭിജിത്ത്, ആവണി സത്യന്‍, ബേബി പ്രാര്‍ത്ഥന രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പാപ്പച്ചന്‍ ധനുവച്ചപുരം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ശ്രീജിത് കല്ലിയൂര്‍, കല – ജമാല്‍ ഫന്നന്‍, രാജേഷ്, ചമയം – പുനലൂര്‍ രവി, വസ്ത്രാലങ്കാരം – നാഗരാജ്, വിഷ്വ എഫക്ട്‌സ് – സുരേഷ്, കോറിയോഗ്രാഫി – മനോജ്, ത്രി സ്, ബ്രൂസ്‌ലി രാജേഷ്, പശ്ചാത്തല സംഗീതം – രാജീവ് ശിവ, കളറിംഗ് – എം. മഹാദേവന്‍, സ്റ്റുഡിയോ – ചിത്രാഞ്ജലി, വിഎഫ്എക്‌സ് ടീം – ബിബിന്‍ വിഷ്വ ഡോണ്‍സ്, രഞ്ജിനി വിഷ്വ ഡോണ്‍സ്, സംവിധാന സഹായികള്‍ – എ.കെ.എസ്. സജിത്ബാലുശ്ശേരി, ജോസഫ് ഒരുമനയൂര്‍, വിഷ്ണു തളിപ്പറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ – സുരേഷ് കീര്‍ത്തി, സ്റ്റി സ് – ഷാലുപേയാട്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.
ശാന്തികൃഷ്ണ, ഭഗത് മാനുവല്‍ , ആനന്ദ് സൂര്യ, സുനി സുഖദ, കൊച്ചുപ്രേമന്‍, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ, അഞ്ജുനായര്‍, റോഷ്‌നിമധു, എകെഎസ്, മിഥുന്‍, രജീഷ് സേട്ടു, ഷിബു നിര്‍മാല്യം, ആലികോയ, ക്രിസ്‌കുമാര്‍, ജീവന്‍ കഴക്കൂട്ടം, കുട്ടേ്യടത്തി വിലാസിനി, ബാലു ബാലന്‍, ബിജുലാല്‍ , അപര്‍ണ്ണ, രേണുക, രേഖ ബാംഗ്ലൂര്‍, ഗീത മണികണ്ഠന്‍, മിനിഡേവിസ് എന്നിവര്‍ അഭിനയിക്കുന്നു.
കോഴിക്കോട് പന്തീരന്‍കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.
VellaramKunnile Vellimeenukal is an upcoming Malayalam movie being directed by Kumar Nanda. After shooting The movie is entering in to post production.