ഇബ്‌ലീസ് എന്ന ആസിഫ് അലി ചിത്രത്തിനു ശേഷം രാഹുല്‍ വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കള’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ടോവിനോ തോമസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രാഹണം നിര്‍വഹിച്ചു.
നേരത്തേ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ടോവിനോയ്ക്ക് വയറ്റില്‍ ചവിട്ടേറ്റ് പരുക്കേറ്റത്. ടോവിനോയും നിര്‍മാണത്തില്‍ പങ്കാളിയാണ്. ലോക്ക് ഡൗണിന് മുമ്ബ് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ സെറ്റിലായിരുന്നു ടോവിനോ. വന്‍ ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രത്തിന് ഇനി 40 ശതമാനം ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. സൂപ്പര്‍ ഹീറോ ചിത്രമായ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കൂടുതല്‍ സമയം എടുക്കും എന്നതിനാല്‍ അതിനു മുമ്ബ് ടോവിനോ ‘കള’യിലേക്ക് നീങ്ങിയത്. അടുത്തതായി ടോവിനോ ‘മിന്നല്‍ മുരളി’ പുനരാരംഭിച്ചേക്കും.
Its wrap for Rahul VS directorial Tovino Thomas starrer ‘Kala’. Lal, Divya in pivotal roles.