ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തായായി. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീന്‍, സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. ആഷിഖ് അബുവിന്‍റെ ഒപിഎം ഡ്രീം മിൽ, സന്തോഷ് ടി കുരുവിളയുടെ മൂണ്‍ ഷോട്ട് എൻറർടൈൻമെൻസുമായി ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോട്ടയം ആയിരുന്നു പ്രധാന ലൊക്കേഷന്‍.
ജി ശ്രീനിവാസ റെഡ്ഡി കാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിക്കുന്നു. യാക്‌സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നിരവധി സൂപ്പൾഹിറ്റ് ബോളിവുഡ് ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച സാനു വി ജോൺ മഹേഷ് നാരായണെൻറ ടേക്ക് ഒാഫ്, മാലിക് എന്നീ ചിത്രങ്ങളിലും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ലും പ്രവർത്തിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപത്തിന്റെ ഛായാഗ്രാഹകനും അദ്ദേഹമായിരുന്നു.
Biju Menon joins Parvathy Thiruvothu and Sharaffudheen in new film. The Sanu John Varghese directorial completed its shoot.