സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുമുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് മറ്റൊരു മുഖ്യ വേഷത്തില്‍. ഇതിനൊപ്പം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ദുല്‍ഖര്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഇനിയും ചിത്രത്തിന്റെ പേര് പുറത്തുവന്നിട്ടില്ല
അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രം പുറത്തിറക്കുന്നതിനാണ് ശ്രമിക്കുന്നത്. അല്‍ഫോന്‍സ് സംഗീതം; മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്. അഭിനയത്തില്‍ നിന്നും സിനിമയില്‍ നിന്നും ഏറെക്കാലമായി മാറിനില്‍ക്കുകയായിരുന്നു ഇരുവരും. ദുല്‍ഖറിന്റെ അടുത്ത വര്‍ഷത്തെ ആദ്യ ചിത്രമായിരിക്കും ഇത് എന്നാണ് കരുതപ്പെടുന്നത്.
The first movie directed by Anoop Sathyan wraped up. SureshGopi, Shobhana, Kalyani Priyadarshan, and Dulquer Salman in lead roles.