ബിനു എസ് സംവിധാനം ചെയ്ത ഇതിഹാസയുടെ രണ്ടാം ഭാഗത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത് ഷൈന്‍ ടോം ചാക്കോ അല്ലെന്ന് സൂചന. പറവയിലൂടെ സംവിധായകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ച സൗബിന്‍ ഷാഹിര്‍ ഇതിഹാസ 2ല്‍ മുഖ്യവേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2014ല്‍ പുറത്തിറങ്ങിയ ഷൈന്‍ ടോമിനൊപ്പം ബാലു വര്‍ഗീസും അനുശ്രീയും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഇതിഹാസ് 2 സ്റ്റാര്‍കാസ്റ്റ് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. രാജേഷ് അഗസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്.