മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ആമുഖ സംഭാഷണം മമ്മൂട്ടിയാണ് പറയുന്നതെന്ന് ഇതിനകം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാലിത് മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള പിണക്കത്തില്‍ കലാശിച്ചൂവെന്നാണ് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രഞ്ജിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പുത്തന്‍ പണത്തിന്റെയും 1971ന്റെയും ഡബ്ബിംഗ് ഒരേ സ്റ്റുഡിയോയിലാണ് നടന്നിരുന്നത്.
1971 തുടങ്ങേണ്ടത് മമ്മൂട്ടിയുടെ ശബ്ദത്തിലാകണമെന്ന് മേജര്‍ രവിക്ക് ആഗ്രമുണ്ടെന്ന് മനസിലാക്കിയ മോഹന്‍ലാല്‍ ഇക്കാര്യം സംസാരിക്കാനായി പുത്തന്‍ പണത്തിന്റെ ഡബ്ബിംഗ് ബൂത്തിലേക്ക് ചെന്നു. എന്നാല്‍ അവിടെ തന്റെ പടത്തിന്റെ ഡബ്ബിംഗ് തിരക്കുകളിലായിരുന്ന മമ്മൂട്ടി ലാലിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് മമ്മൂട്ടിയുടെ മറുപടി കേട്ട് ലാല്‍ മടങ്ങിപ്പോയി. എന്നാല്‍ പുത്തന്‍പണത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലെത്തിയ മമ്മൂട്ടി ആലോചനകള്‍ക്ക് ശേഷം മേജര്‍ രവിയെ വിളിച്ച് ആമുഖം ഡബ് ചെയ്യാന്‍ എത്താമെന്ന് അറിയിക്കുകയായിരുന്നു.
1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ആമുഖം ഡബ്ബ് ചെയ്ത് പൂര്‍ത്തിയാക്കിയ മമ്മൂട്ടി, സ്റ്റുഡിയോയുടെ മുകളിലെ മുറിയില്‍ മോഹന്‍ലാല്‍ ഉണ്ടെന്നറിഞ്ഞ് കാണാന്‍ ശ്രമിച്ചു. താന്‍ പോകുന്നുവെന്ന് ലാലിനോട് പറയാന്‍ ഒരാളെ റൂമിലേക്കയച്ചപ്പോള്‍ ‘ അതിന് ഞാനെന്ത് വേണം’ എന്ന് ചോദിച്ച് ലാല്‍ പരിഭവം വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലാല്‍ കാണാന്‍ വരില്ലെന്ന് ബോധ്യമായതോടെ മമ്മൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നത്രേ.