പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് രാവിലെ നടന്ന പൂജാ ചടങ്ങിലാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം റൊമാന്റിക് ആക്ഷന്‍ ഗണത്തിലുള്ളതാണെന്നാണ് സൂചന.
ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനാണ് ഒരുങ്ങുന്നത്. പുതുമുഖമായിരിക്കും നായികാ വേഷത്തില്‍ എത്തുന്നത്. നവംബറില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ക്രിസ്മസ് റിലീസായി ചിത്രം പുറത്തിറക്കാനാണ് ആലോചന. ഇത് ഒരു ഡോണ്‍ ചിത്രമല്ലെന്നും യാത്ര ചിത്രത്തില്‍ പ്രധാന ഘടകമാണെന്നും ടൈറ്റില്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നു.
Tags:arun gopiirupathiyonnam nootandtomichan mulakupadam