പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കേരളത്തിലെ റിലീസ് സെന്ററുകളിലെ പ്രദര്‍ശനം ഏറക്കുറേ അവസാനിച്ചു. നിരാശാജനകമായ പ്രകടനമാണ് അരുണ്‍ഗോപി സംവിധാനം ചെയ്ത ചിത്രം തിയറ്റരുകളില്‍ നടത്തിയിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആദ്യ ദിവസത്തില്‍ തന്നെ ശരാശരി കളക്ഷന്‍മാത്രമാണ് നേടാനായിരുന്നത്.
പുതുമുഖം സയ ഡേവിഡ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം റൊമാന്റിക് ആക്ഷന്‍ ഗണത്തിലാണ് ഒരുക്കിയത്. മനോജ് കെ ജയനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കേരളത്തിലെ തിയറ്റര്‍ കളക്ഷനില്‍ നിന്ന് നിര്‍മാതാക്കളുടെ വിഹിതമായി 1.5 കോടിക്ക് താഴെ മാത്രം വരുന്ന തുകയാണ് ലഭിച്ചിട്ടുള്ളതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.