അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയറ്ററുകളില്‍ എത്തുകയാണ്. കേരളത്തിനൊപ്പം തന്നെ യുഎഇ/ജിസിസി സെന്ററുകളിലും ചിത്രമെത്തും. പുതുമുഖം സയ ഡേവിഡാണ് നായിക. ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ വരുന്നു. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണം.
ആദ്യ ചിത്രം ആദിയിലെ പോലെ തന്നെ മികച്ച മാര്‍ഷല്‍ സ്‌റ്റൈല്‍ ആക്ഷന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടാകും. സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള ഒരു യുവാവായാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് സര്‍ഫിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷുമുണ്ട്.