Select your Top Menu from wp menus
New Updates

കോബ്രയിലെ ഇര്‍ഫാന്‍ പത്താന്‍, ഫസ്റ്റ് ലുക്ക് കാണാം

ഏറെക്കാലമായി വന്‍ ഹിറ്റിനായി കൊതിക്കുന്ന വിക്രം ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതും സവിശേഷതയാണ്. ഇപ്പോള്‍ ഇര്‍ഫാന്‍ അവതരിപ്പിക്കുന്ന ഫ്രഞ്ച് ഇന്‍റര്‍പോള്‍ ഉദ്യോഗസ്ഥനായ കഥാപാത്രത്തിന്‍റെ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. വന്‍ ബജറ്റില്‍ ഒട്ടേറേ സവിശേഷതകളുമായാണ് കോബ്ര എത്തുന്നത്. 7 ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ വിക്രം എത്തും. ശ്രിനീധി ഷെട്ടി നായികയാകുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാനാണ്.


വിയാകോം 18 സ്റ്റുഡിയോസും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും സംയുക്തമായി നിര്‍മിക്കുന്ന കോബ്രയിലൂടെ മലയാളി താരം സര്‍ജാനോ ഖാലിദ് കോളിവുഡില്‍ അരങ്ങേറുകയാണ്. നേരത്തേ കോബ്ര മേയില്‍ തിയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമിച്ചിരുന്നത്. ചിത്രം ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ്. എ ആര്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിക്രം ചിത്രം ധ്രുവനച്ചത്തിരവും ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ തിയറ്ററുകളിലെത്തും. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവിര്‍ കര്‍ണയുടെ ഷൂട്ടിംഗും ആരംഭിച്ചിട്ടുണ്ട്. ഈ ചിത്രം ഹിന്ദിയിലും തമിഴിലുമായാണ് ഒരുക്കുന്നത്.

Chiyan Vikram appearing in many getups in this Ajay Gnanamuthu directorial Cobra. Irfan Pathan essaying the baddie. Here is the look poster for Irfan.

Related posts