തന്‍റെ ഭാര്യ ആലീസിന് കോവിഡ് 19 ആണെന്നും തനിക്ക് മൂന്നമതും കാന്‍സര്‍ ബാധയ്ക്ക് ചികിത്സ നടക്കുകയാണെന്നും വെളിപ്പെടുത്തി നടന്‍ ഇന്നസെന്‍റ്. ഭാര്യയും ചിരിയോടെ ആണ് ഈ സന്ദര്‍ഭത്തെ നേരിടുന്നതെന്നും ഇതും മറികടക്കുമെന്നുമുള്ള ആത്മവിശ്വാസത്തോടെയുള്ള പോസ്റ്റാണ് താരം നല്‍കിയിരിക്കുന്നത്.
” തങ്ങളുടെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു പിടിക്കും.
പൊളിയുമ്പോൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും അതുപോലെയാണ് ഡോക്ടർമാർ എന്റെ ശരീരത്തിൽ കാൻസർ കണ്ടുപിടിക്കുന്നത്. ഒന്ന് ഭേദമായി കഴിയുമ്പോൾ അടുത്തത് വീണ്ടും വന്നു ചേരും
ചികിത്സിയ്ക്കുന്ന ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസെന്‍റിന്‍റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ്. സന്തോഷം എന്നത് ജീവിതത്തിലെ ഒരു പ്രധാന കാര്യമാണ് അത് മരുന്നിനെ പോലെ തന്നെ അത്രയും ശക്തിയുള്ളതാണെന്ന് നാം മനസ്സിലാക്കണം ഇപ്പോൾ സന്തോഷവാനാണ് രോഗം വരും പോകും എന്ന നിലപാടിലാണ്,” ഇന്നസെന്‍റ് പറഞ്ഞു .
Acror Innocent is treating for cancer for the third time. His wife COVID 19 positive. The star facing the situation with immense courage.