കൈയടി നേടി ഇന്ദ്രന്‍സിന്‍റെ ‘#ഹോം’, ആദ്യ പ്രതികരണങ്ങള്‍ അറിയാം

കൈയടി നേടി ഇന്ദ്രന്‍സിന്‍റെ ‘#ഹോം’, ആദ്യ പ്രതികരണങ്ങള്‍ അറിയാം

ഇന്ദ്രൻസ് മുഖ്യവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘#ഹോം’ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങി. റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യം ചിത്രം കണ്ട പ്രേക്ഷകരില്‍ നിന്ന് വരുന്നത്.


ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബു ആണ് നിർമിച്ചത്. നല്ലൊരു ഫീല്‍ഗുഡ് ചിത്രമാണിതെന്നാണ് പ്രതികരണങ്ങളില്‍ പറയുന്നത്.


മഞ്ജുപിള്ളയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സിന്‍റെ ഭാര്യ വേഷത്തില്‍ എത്തുുന്നത്. ശ്രീനാഥ് ഭാസി, തണ്ണീർ മത്തൻ ഫെയിം നസ്‌ലിൻ എന്നിവര്‍ മക്കളായി വരുന്നു.


വിജയ് ബാബു, ജോണി ആന്‍റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസിലളിത, അനൂപ് മേനോന്‍, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.


Rojin Thomas directorial #Home was released via Amazon and getting good responses. The movie has Indrans, Manju Pillai, and Sreenath Bhasi in lead roles.

Film scan Latest