ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയില്‍ മലയാളത്തില്‍ നിന്ന് ഇന്ദ്രന്‍സും ഉണ്ടാകുമെന്ന് സൂചന. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളുള്‍പ്പടെ ഭാഗമാകുന്നുണ്ട്. മഹാവീര്‍ കര്‍ണയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്.
ഇന്ദ്രന്‍സിന്റെ വേഷത്തെ കുറിച്ച് സൂചനകളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തില്‍ നിന്ന് അധികം താരങ്ങള്‍ ചിത്രത്തിലുണ്ടാകാനിടയില്ല. 300 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്.
Tags:IndransMahaveer karnars vimalvikram