ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അനുരാധ ക്രൈം നമ്പര്‍ 59/2019′ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണനും പ്രധാന വേഷത്തിലുണ്ട്. സംവിധായകന്‍ ഷാന്‍ തുളസീധരനും ജോസ് തോമസ് പോളക്കലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എംപി, ശ്യം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍,ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭിലക്ഷ്‌മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒ എറണാകുളം, പിറവം, ഞീഴൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി നാരായണന്‍, മനു മഞ്‌ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരന്‍.
Indrajith Sukumaran joins Anu Sithara in Shaan Thulaseedharan directorial’Anuradha Crime No: 59/2019’. The movie started rolling.