ഇന്ദ്രജിത്തിന്‍റെ ‘വേട്ടയ്ക്കൊരു മകന്‍’

ഇന്ദ്രജിത്തിന്‍റെ ‘വേട്ടയ്ക്കൊരു മകന്‍’

വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഇന്ദ്രജിത്ത് സുകുമാരന്‍ ഇന്ന് തന്‍റെ ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആരാധകരുമെല്ലാം താരത്തിന് ആശംസകള്‍ നേരുകയാണ്. താരത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന പുതിയൊരു പ്രൊജക്റ്റും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്ക്കൊരു മകന്‍’ എന്ന ചിത്രമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

അഭിലാഷ് പിള്ള രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ താന്‍ ഏറെ ഉറ്റുനോക്കുന്ന ഒരു കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന് ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് പറഞ്ഞു. ചിത്രത്തിന്‍റെ മറ്റു വിശദാംശങ്ങള്‍ വരും ദിവസങ്ങളി‍ല്‍ പുറത്തുവിടുമെന്നും താരം അറിയിച്ചിട്ടുണ്ട്.

Director M Padmakujmar’s new movie ‘Vettakkoru Makan’ announced. Indrajith Sukumaran essaying the lead role.

Latest Upcoming