ഷൈന്‍ ടോം, അനുശ്രീ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി സര്‍പ്രൈസ് ഹിറ്റ് ആയി മാറിയ ഇതിഹാസയുടെ രണ്ടാംഭാഗത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് ഇന്ദ്രജിത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷമാണ് സംവിധായകന്‍ ബിനു എസ് ഇതിഹാസ 2 പ്രഖ്യാപിച്ചത്.
എന്നാല്‍ ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ അനീഷ് ലീ അശോക് ഇതിഹാസ 2നെതിരേ നേരത്തേ രംഗത്ത് വന്നിരുന്നു. തന്റെ അനുമതിയില്ലാതെയാണ് സംവിധായകന്‍ പുതിയ ചിത്രം ഒരുക്കുന്നതെന്നാണ് പരാതി. രണ്ടാം ഭാഗത്തിന്റെ തിരക്കഥ ബിനു എസ് തന്നെയാണ് ഒരുക്കുന്നത്. ഇതിഹാസ മൂവീസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ