ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജല്ലിക്കെട്ട് ഓസ്കാര്‍ പുരസ്കാരത്തിനായുള്ള മല്‍സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള മല്‍സരത്തിനുള്ള അവസാന 15 ചിത്രങ്ങളുടെ പട്ടികയില്‍ ജല്ലിക്കെട്ട് ഇല്ല. ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ ആദ്യ പ്രദര്‍ശനം തൊട്ട് നിരവധി അന്താരാഷ്ട്ര വേദികളില്‍ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രകടനം നടത്തിയത്. വ്യത്യസ്ത പരിചരണവും പ്രമേയവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, സാബുമോന്‍, ചെമ്ബന്‍ വിനോദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി തയാറാക്കിയ തിരക്കഥ ഏറെ നര്‍മ സ്വഭാവത്തിലുള്ളതാണ്. മനുഷ്യനിലെ മൃഗസ്വഭാവത്തിന്‍റെ ചിത്രീകരണം കൂടിയാണ് ജല്ലിക്കെട്ട്. എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം ഒ തോമസ് പണിക്കരാണ് നിര്‍മിച്ചത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. രണ്ട് കാളകള്‍ കയറുപൊട്ടിച്ചോടുന്നതും അതിനെ പിടിക്കാന്‍ ഗ്രാമത്തിലൂടെയും കാട്ടിലൂടെയും ചിലര്‍ നടത്തുന്ന പ്രയത്‌നവുമെല്ലാം ഫാന്റസി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുകയാണ്.
Lijo Jose Pallissery’s Jallikkettu evicted from Oscar. It was the official entry of India . Antony Varghese, Sabumon Abdusamad, Chemban Vinod in lead roles.