ഒരു ചിത്രത്തെ വരവേറ്റ് കൊണ്ട് ഒരു താരത്തിനായി തയാറാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ കട്ടൗട്ട് ഇനി വിജയ് ഫാന്‍സിന് സ്വന്തം. കൊല്ലം നന്‍പന്‍സാണ് സര്‍ക്കാരിന്റെ വരവിന് മുന്നോടിയായി വിജയിയുടെ വന്‍ കട്ടൗട്ട് സ്ഥാപിച്ചത്. കൊട്ടും കുരവയുമായി ആഘോഷമായാണ് കട്ടൗട്ട് യാഥാര്‍ത്ഥ്യമാക്കിയത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ ഇതിനകം കേരളത്തിലെ ഏറ്റവും വലിയ റിലീസെന്ന റെക്കോഡ് ഉറപ്പിച്ചിട്ടുണ്ട്. 250ല്‍ അധികം ഫാന്‍സ് ഷോകള്‍ ചിത്രത്തിന് കേരളത്തില്‍ ഉണ്ടാകും.
ഇഫാര്‍ ഇന്റര്‍നാഷണല്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്ന ചിത്രം ഒരു കോര്‍പ്പറേറ്റ് വമ്പന്‍ സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നതാണ് പ്രമേയം. സണ്‍ പിക്‌ചേര്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്.
The most followed (Other language) actor in Kerala. Period
And @actorvijay proves again, again and again. pic.twitter.com/t1fVpcLrDC
— Forum Keralam (FK) (@Forumkeralam1) November 2, 2018