മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിതകഥ ക്യാപ്റ്റന്‍ എന്ന പേരില്‍ സിനിമയായി ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും താരമൂല്യം നേടിയ ഐ എം വിജയന്റെ കഥയും സിനിമയാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരാധീനതകളെ അതിജീവിച്ച് കഠിന പ്രയത്‌നത്തിലൂടെ ഉയര്‍ന്നു വന്ന വിജയന്റെ കഥ സിനിമയാക്കാന്‍ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ശ്രമിക്കുന്നത്. നിവിന്‍ പോളി വിജയന്റെ വേഷത്തിലെത്തുമെന്നാണ് അറിയുന്നത്.
നിവിന്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.