ഫുട്‌ബോള്‍ താരം എന്ന നിലയില്‍ പ്രശസ്തനായി സിനിമയിലേക്കെത്തിയ ഐഎം വിജയന്‍ സ്വന്തം നിര്‍മാണ കമ്പനി പ്രഖ്യാപിച്ചു. സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരുമായി ചേര്‍ന്നാണ് വിജയന്‍ ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആരംഭിച്ചിരിക്കുന്നത്.
കമ്പനിയുടെ ആദ്യസിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ അടുത്ത ഘട്ടത്തില്‍ പങ്കുവയ്ക്കുന്നതാണെന്നും ഫേസ്ബുക്കിലൂടെ വിജയന്‍ അറിയിച്ചു. ആദ്യസിനിമ തീര്‍ച്ചയായും ഒരു ഫുട്‌ബോള്‍ റിലേറ്റഡ് സിനിമ ആയിരിക്കുമെന്നും താരം വ്യക്തമാക്കി.