Select your Top Menu from wp menus
New Updates

ഉപകരണങ്ങളും ഈണങ്ങളും മോഷ്ടിച്ചു, സ്റ്റുഡിയോക്കെതിരേ ഇളയരാജ

തന്റെ സംഗീതോപകരണങ്ങള്‍ മോഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നും ഈണങ്ങള്‍ മോഷ്ടിച്ചെന്നും സംഗീത സംവിധായകന്‍ ഇളയരാജയുടെ പരാതി. ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോക്കെതിരേയാണ് ഇളയരാജ പരാതി നല്‍കിയിരിക്കുന്നത്. എല്‍ വി പ്രസാദ് ഈ സ്റ്റുഡിയോ സ്ഥാപിച്ച കാലത്ത് തന്നെ റെക്കോര്‍ഡിംഗ് ആവശ്യങ്ങള്‍ക്കായി സ്റ്റുഡിയോയുടെ ഒരു ഭാഗം ഇളയരാജയ്ക്ക് നല്‍കിയിരുന്നു. എല്‍ വി പ്രസാദിന്റെ മകന്‍ രമേഷ് പ്രസാദും ഇത് തുടര്‍ന്നിരുന്നു. എന്നാല്‍ അടുത്ത തലമുറയിലെ സായ് പ്രസാദിലേക്ക് സ്റ്റുഡിയോ ഉടമസ്ഥത എത്തിയപ്പോള്‍ കാര്യങ്ങളില്‍ മാറ്റം വന്നെന്ന് ഇളയരാജ പറയുന്നു.

കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് സായ് പ്രസാദിന്റെ ആളുകള്‍ തന്റെ അനുവാദം കൂടാതെ സ്റ്റുഡിയോയില്‍ പ്രവേശിച്ചു ശേഷം വിലപിടിപ്പുള്ള പല സംഗീതോപകരണങ്ങളും നശിപ്പിച്ചുവെന്നും ചിലത് കാണാനില്ലെന്നും ഇളയരാജയുടെ പരാതിയിലുണ്ട്. താന്‍ ചിട്ടപ്പെടുത്തിയ ചില ഈണങ്ങളില്‍ ചിലത് തന്നെ അറിയിക്കാതെ വന്‍ തുകയ്ക്ക് വിറ്റിട്ടുണ്ടെന്നും ഇളയരാജ ആരോപിക്കുന്നു.

Music director IlayaRaja gave a complaint against Prasad studio. He accessing that they stolen music and instruments.

Next : അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായി, ആശുപത്രി വിട്ടു

Related posts