ശരത് അപ്പാനി, ഡൊമിനിക് തൊമ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഇക്കയുടെ ശകടം ഡിസംബര്‍ ആദ്യവാരം തിയറ്ററുകളിലെത്തും. മമ്മൂട്ടിയുടെ ആരാധകനായ അയ്യപ്പന്റെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് സമര്‍പ്പണമായി ഒരുക്കിയ പാട്ട് നേരത്തേ പുറത്തുവന്നിരുന്നു. പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.
ജിംബ്രൂട്ടന്‍ ഗോകുലനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. നേരത്തേ അയ്യപ്പന്റെ ശകടം എന്നായിരുന്നു ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്.
Tags:appani sarathDominic Thommiikkayude sakadamprince avarachan