കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതല്‍. പാസ് വിതറണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിച്ചു. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. ഓണ്‍ലൈനായും നേരിട്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍ തിയേറ്ററിലെ പ്രത്യേക പവലിയനില്‍ നിന്നും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പാസുകള്‍ വാങ്ങാവുന്നതാണ്.
ഒഴിവുള്ള ഡെലിഗേറ്റ് പസുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ ഏഴ് വരെ തുടരുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും https://regitsration.iffk.inല്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം