വ്യത്യസ്തമായ ആഖ്യാന ശൈലിയില്‍ ഒരുക്കിയ ഫാന്റസി ചിത്രമാണ് ഇബ്‌ലിസ്. രോഹിത് വി എസിന്റെ സംവിധാനത്തില്‍ ആസിഫലി, ലാല്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തെ കുറിച്ച് പൊതുവില്‍ മികച്ച അഭിപ്രായമാണ് ഉയരുന്നത്. എന്നാല്‍ ചിത്രത്തിലെ ചില ആക്ഷേപ ഹാസ്യവും സാമൂഹ്യ വിമര്‍ശനവും ചിലരെ അസ്വസ്ഥമാക്കുന്നുവെന്നാണ് സംവിധായകന്‍ തന്നെ വ്യക്തമാക്കുന്നത്. മാനന്തവാടി ജോസ് തിയറ്ററില്‍ ആദ്യ ഷോയ്ക്കു ശേഷം ഇബ് ലിസ് പ്രദര്‍ശിപ്പിക്കുന്നത്് നിര്‍ത്തിവെച്ചു. ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ച രോഹിത് വി എസ് കൊള്ളേണ്ടവര്‍ക്ക് കൊണ്ടതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേര്‍ത്തു.
ചിത്രം പൂര്‍ണമായും ആസ്വദിക്കുന്നതിന് ആദ്യ ഷോട്ട് മുതല്‍ കാണാന്‍ ശ്രമിക്കണമെന്നും രോഹിത് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തെ സെന്ററുകളിലും റിലീസ് ചെയ്ത ചിത്രം ഉടന്‍ യുഎഇ/ ജിസിസി സെന്ററുകളിലെത്തും.
Tags:asif aliiblisrohith vs