ഐഎസ്എലിലൂടെ കേരളത്തിന് പ്രിയങ്കരമായ കനേഡിയന്‍ ഫുഡ്‌ബോള്‍ താരമാണ് ഇയാന്‍ ഹ്യൂം. ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേര്‍സിന്റെ ജേര്‍സിയണിഞ്ഞ താരത്തെ ആരാധകര്‍ ആദ്യ സീസണില്‍ തന്നെ ഹ്യൂമേട്ടനാക്കി മാറ്റി. മലയാളത്തിന്റെ ഇഷ്ടങ്ങള്‍ ഇപ്പോള്‍ ഹ്യൂമിനും സ്വന്തമെന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റാണ് താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നടത്തിയത്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് അതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഹ്യും. ശരിക്കും സന്തോഷമുണ്ടെന്നും കുറച്ചു വര്‍ഷങ്ങളുടെ പരിശ്രമ ശേഷമാണ് ലാലേട്ടനെ കാണുന്നതെന്നും ഹ്യൂം പറയുന്നു.
Tags:mohanlal