സിനിമയില്‍ പുതിയ നിര്‍മാതാക്കളും അഭിനേതാക്കളും എത്തിയപ്പോള്‍ തന്‍റെ അവസരങ്ങള്‍ കുറഞ്ഞിട്ടില്ലെന്ന് മാമുക്കോയ. “കൊറോണ തുടങ്ങിയപ്പോൾ വന്ന ഇടവേളയെ ഉണ്ടായുള്ളൂ. ഇഷ്ടംപോലെ പടങ്ങൾ പെട്ടിയിൽ കിടക്കുന്നുണ്ട്. പുതിയ തലമുറയോടൊപ്പം ഞാനുമുണ്ട്. ഇനി വരാനുള്ള പടങ്ങളെല്ലാം പുതിയ കുട്ടികളുടേതാണ്”. തന്‍റെ പുതിയ ചിത്രം കുരുതി മികച്ച അഭിപ്രായം നേടുന്ന പശ്ചാത്തലത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൃഥ്വിരാജ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ വൈര്യമാണ് പ്രമേയമാക്കുന്നത്. “സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയായി വരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ മുന്നിട്ടു നില്‍ക്കുന്നത്. അതിന് ഇറങ്ങിത്തിരിക്കുന്നവർ ഇല്ലാതെയാവും. ജാതിമതരാഷ്ട്രീയം ബിസിനസ്സ് ആക്കി കളിക്കാൻ പുറപ്പെട്ടാൽ ഒരു രക്ഷയുമില്ല. ചിലര്‍ കൊല്ലുന്നു, ചിലര്‍ മരിക്കുന്നു.” മാമുക്കോയ പറഞ്ഞു.
മനുഷ്യരെ അറിയുന്ന, അഭിനയം അറിയുന്ന, സിനിമ നന്നായി അറിയുന്ന ഒരു നല്ല വ്യക്തിയാണ് പൃഥ്വിരാജ്. ഒന്നും ചർച്ച ചെയ്യേണ്ട കാര്യംപോലും ഇല്ല നമ്മൾ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന് അറിയാം.നന്നായി പഠിച്ചിട്ടാണ് ഓരോന്നും ചെയ്യുന്നത്. വെറുതെ ചാടിക്കേറി ഒന്നും ചെയ്യുന്ന ആളല്ല പൃഥ്വിരാജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Mammukkoya is continuing actively in cinema. His role in the new release Kuruthi receiving immense responses.