പത്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗണിതശാസ്ത്രകാരനും സൂപ്പര്‍ 30 എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവുമായ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം സൂപ്പര്‍ 30യുടെ ഫസ്്റ്റ്‌ലുക്ക് പുറത്തിറങ്ങി. വിഖല്‍ ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൃതിക് റോഷനാണ ആനന്ദ് കുമാറായി എത്തുന്നത്. സമൂഹത്തിലെ പിന്നണിയിലുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരെ ഐഐടി പ്രവേശനത്തിന് പ്രാപ്തരാക്കുകയാണ് സൂപ്പര്‍ 30 ചെയ്യുന്നത്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്.