പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’-ന്‍റെ ഷൂട്ടിംഗ് ജനുവരി ആദ്യ വാരം എറണാകുളത്ത് പുനരാരംഭിക്കും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനി 35 ദിവസത്തെ ഷൂട്ടിംഗ് കൂടിയുണ്ടെന്നാണ് വിവരം. ജൂലൈ റിലീസായി ‘ഹൃദയം’ പുറത്തിറക്കുന്നതാണ് ലക്ഷ്യമിടുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പത്തിലധികം പാട്ടുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാടാളുകള്‍ ഉള്‍പ്പെടുന്ന രംഗങ്ങളും ഔട്ട്‌ഡോര്‍ രംഗങ്ങളുമെല്ലാം ഇനി ചിത്രീകരിക്കാനുണ്ടെന്ന് ലോക്ക്ഡൌണിനിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വിനീസ് പറഞ്ഞിരുന്നു.
വിനീത് പഠിച്ച കോളെജ് തന്നെയാണ് ഹൃദയത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. വിനീതിന്‍റെ ആത്മാംശം ഉള്ള കഥാപാത്രമാണ് പ്രണവ് ചെയ്യുന്നതെന്നാണ് സൂചന.ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ ദര്‍ശന രാജേന്ദ്രന്‍ എത്തുന്നു. നായകനായുള്ള തന്റെ രണ്ടാംചിത്രത്തിന്റെ പരാജയത്തിന് ശേഷം ഏറെ സമയമെടുത്ത് പ്രണവ് തെരഞ്ഞെടുത്ത ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്. 17 വയസു മുതലുള്ള ഒരു യുവാവിന്റെ ജീവിതം ചിത്രത്തിലുണ്ട്. ഇതിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും. ഹിഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് സംഗീതം നല്‍കുന്നത്. പൃഥ്വിരാജ് ചിത്രത്തിനായി ഒരു പാട്ട് പാടിയിട്ടുണ്ട്.
Pranav Mohanlal starer ‘Hridayam’ resuming its shoot from Jan 5th. The Vineeth Sreenivasan directorial has Kalyani Priyadarshan as the female lead.