‘ഹൃദയം’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

‘ഹൃദയം’ തിയറ്ററുകളില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’ തിയറ്ററുകളില്‍ എത്തി.


കോവിഡ് മൂന്നാംതരംഗം ശക്തിപ്രാപിക്കുന്നത് കണക്കിലെടുത്ത് മറ്റ് പ്രമുഖ ചിത്രങ്ങളെല്ലാം റിലീസ് മാറ്റുന്നതിനിടെ മാറ്റമില്ലാതെ തിയറ്ററുകളിലെത്തുന്ന പ്രധാന റിലീസാണ് ഹൃദയം. മറ്റ് റിലീസുകളില്ലാത്തതിനാല്‍ വിദേശ സെന്‍ററുകളിലും മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലും ചിത്രത്തിന് വലിയ റിലീസ് കിട്ടി. നല്ലൊരു ഇമോഷ്ണല്‍ ഡ്രാമ എന്നും പ്രണയചിത്രം എന്നുമുള്ള അഭിപ്രായങ്ങളാണ് വരുന്നത്.


15 ഗാനങ്ങളുള്ള ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയത്. മെറിലാന്‍റ് ആണ് നിര്‍മാതാക്കള്‍.വിനീത് പഠിച്ച കോളെജ് തന്നെയാണ് ഹൃദയത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. വിനീതിന്‍റെ ആത്മാംശം ഉള്ള കഥാപാത്രമാണ് പ്രണവ് ചെയ്യുന്നതെന്നാണ് സൂചന.


നായകനായുള്ള തന്‍റെ രണ്ടാംചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഏറെ സമയമെടുത്ത് പ്രണവ് തെരഞ്ഞെടുത്ത ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് താരത്തിന്. 17 വയസു മുതലുള്ള ഒരു യുവാവിന്‍റെ ജീവിതം ചിത്രത്തിലുണ്ട്. ഇതിനനുസരിച്ച്‌ വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രണവ് എത്തും. പൃഥ്വിരാജ് ചിത്രത്തിനായി ഒരു പാട്ട് പാടിയിട്ടുണ്ട്.

Vineeth Sreenivasan directorial Hridayam getting good responses. Pranav Mohanlal, Kalyani Priyadarshan, and Darshana Rajendran essaying the lead roles.

Latest Upcoming