വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’ തിയറ്ററുകളില്‍ ആദ്യ വാരാന്ത്യത്തില്‍ നേടിയത് മികച്ച സ്വീകാര്യത. ഇന്ന് ഞായറാഴ്ച കേരളത്തിലും തമിഴ്നാട്ടിലും പ്രദര്‍ശനങ്ങളില്ലാത്തത് ചിത്രത്തിന്‍റെ സാധ്യതകളെ ഒരു പരിധിവരെ ബാധിച്ചിട്ടുണ്ടെങ്കിലും തിയറ്ററുകളില്‍ നിന്നു തന്നെ നിര്‍മാതാക്കള്‍ക്ക് ലാഭം നല്‍കുന്ന തരത്തിലേക്ക് അടുത്ത വാരാന്ത്യത്തോടെ ചിത്രം എത്തുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യ രണ്ട് ദിനങ്ങളില്‍ കേരള ബോക്സ് ഓഫിസില്‍ നിന്ന് മാത്രമായി 6 കോടി രൂപയ്ക്കടുത്ത് ചിത്രം ഗ്രോസ് കളക്ഷനായി കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ ബെംഗളൂരുവിലും തമിഴ്നാട്ടിലും യുഎഇ സെന്‍ററുകളിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ചെന്നെ മുഖ്യ ലൊക്കേഷനായ ചിത്രം തമിഴ് പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനു പുറത്തെ സെന്‍ററുകളിലെ കളക്ഷന്‍ കൂടി കണക്കിലെടുത്താല്‍ ആദ്യ രണ്ട് ദിനങ്ങളില്‍ 10 കോടിക്ക് അടുത്തെത്താന്‍
കോവിഡ് മൂന്നാംതരംഗം ശക്തിപ്രാപിക്കുന്നത് കണക്കിലെടുത്ത് മറ്റ് പ്രമുഖ ചിത്രങ്ങളെല്ലാം റിലീസ് മാറ്റുന്നതിനിടെ മാറ്റമില്ലാതെ തിയറ്ററുകളിലെത്തുന്ന പ്രധാന റിലീസാണ് ഹൃദയം. മറ്റ് റിലീസുകളില്ലാത്തതിനാല്‍ വിദേശ സെന്‍ററുകളിലും മറ്റ് ഇന്ത്യന്‍ സെന്‍ററുകളിലും ചിത്രത്തിന് വലിയ റിലീസ് കിട്ടി. നല്ലൊരു ഇമോഷ്ണല്‍ ഡ്രാമ എന്നും പ്രണയചിത്രം എന്നുമുള്ള അഭിപ്രായങ്ങളാണ് വരുന്നത്.
15 ഗാനങ്ങളുള്ള ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയത്. മെറിലാന്‍റ് ആണ് നിര്‍മാതാക്കള്‍.
Vineeth Sreenivasan directorial Hridayam’s first-weekend collection report is here. Pranav Mohanlal, Kalyani Priyadarshan, and Darshana Rajendran essaying the lead roles.