#ഹോം മേക്കിംഗ് വിഡിയോയും വൈറലാകുന്നു

#ഹോം മേക്കിംഗ് വിഡിയോയും വൈറലാകുന്നു

ഇന്ദ്രൻസ് മുഖ്യവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘#ഹോം’ ആമസോൺ പ്രൈമില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിനിടെ ചിത്രത്തിന്‍റെ മേക്കിംഗ് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബു ആണ് നിർമിച്ചത്.

മഞ്ജുപിള്ളയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സിന്‍റെ ഭാര്യ വേഷത്തില്‍ എത്തുുന്നത്. ശ്രീനാഥ് ഭാസി, തണ്ണീർ മത്തൻ ഫെയിം നസ്‌ലിൻ എന്നിവര്‍ മക്കളായി വരുന്നു. ജോണി ആന്‍റണി, വിജയ് ബാബു, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസിലളിത, അനൂപ് മേനോന്‍, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.

Here is the making video for Rojin Thomas directorial #Home. The movie has Indrans, Manju Pillai, and Sreenath Bhasi in lead roles.

Latest Trailer Video