നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. ദിലീപിനെതിരേ തെളിവുകളുണ്ടെന്നു ഈ ഘട്ടത്തില്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പൊലീസിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ദിലീപ് കാര്യമായി പ്രതികരിക്കാന്‍ തയാറായില്ലെങ്കിലും തന്ത്രപരമായ ചോദ്യം ചെയ്യലില്ലൂടെ ആക്രമണത്തിനു പിന്നില്‍ താനാണെന്ന സൂചനകള്‍ ദിലീപില്‍ നിന്നു തന്നെ മനസിലാക്കാന്‍ പൊലീസിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 24 വരെയാണ് ദിലീപിന്റെ റിമാന്‍ഡ് കാലാവധി. ഇപ്പോള്‍ ആലുവ സബ് ജയിലിലാണ് ദിലീപ് ഉള്ളത്.