ചുരുളി: എല്‍ജെപിക്കും താരങ്ങള്‍ക്കും എതിരേ നോട്ടീസ്

ചുരുളി: എല്‍ജെപിക്കും താരങ്ങള്‍ക്കും എതിരേ നോട്ടീസ്

ഒടിടി റിലീസ് ആയി എത്തിയ ‘ചുരുളി’ എന്ന ചിത്രത്തിലെ അശ്ലീല പ്രയോഗങ്ങള്‍ അതിരുകടന്നതാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിക്കും ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങള്‍ക്കും സോണിലിവ് പ്ലാറ്റ്ഫോം അധികൃതര്‍ക്കും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ്. അതിഭീകരമായ പ്രയോഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് എന്‍ നാഗേഷ് അഭിപ്രായപ്പെട്ടു. സെന്‍സര്‍ കോപ്പിയല്ല ഒടിടി പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിന് എത്തിയതെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

തൃശൂർ‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ആണ് ചിത്രത്തിനെതിരേ കോടതിയെ സമര്‍പ്പിച്ചത്. 18 വയസിനു മുകളിലുള്ളവര്‍ക്ക് എന്ന മുന്നറിയിപ്പോടെയാണ് സോണിലിവില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ടൈം ലൂപ് സ്വഭാവത്തില്‍ ഒരുക്കിയ ചിത്രത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളാണ് റിലീസിനു ശേഷം ഉയര്‍ന്നുവന്നത്. ചിത്രത്തിലെ തെറിപ്രയോഗങ്ങള്‍ അലോസരമുണ്ടാക്കുന്ന തരത്തിലാണെന്ന വിമര്‍ശനങ്ങളും നേരത്തേ ഉയര്‍ന്നിരുന്നു.

Kerala High Court sends notice to Lijo Pellissery, Censor Board, Chemban, Joju George, Jafar Idukki, and Sony Pictures MD on over usage of foul language in ‘Churuli’.

Film scan Latest