ബൃന്ദ മാസ്റ്ററുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കാജല്‍ അഗര്‍വാള്‍, അതിദി റാവു ഹൈദരി എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹേയ് സിനാമിക’യുടെ സോംഗ് ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖറും കാജല്‍ അഗര്‍വാളും ഉള്‍പ്പെടുന്ന ഒരു ഗാനത്തിന്‍റെ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. നൃത്ത സംവിധായികയായി തിളങ്ങിയ ബൃന്ദ മാസ്റ്റര്‍ സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹേയ് സിനാമിക ഒരു പ്രണയകഥയാണെന്നാണ് സൂചന.
Eye catching #Praana song teaser is out to make your evening blissful!
ft the lovely @MsKajalAggarwal and yours truly.
Full track to release on Jan 27, 6pm
Tune – #GovindVasantha & lyrics – #RamBabuGosala #PraanaSingle #HeySinamika #HeySinamikaTelugu #DQ33 pic.twitter.com/ouUq6R9Yp4— Dulquer Salmaan (@dulQuer) January 25, 2022
ഫെബ്രുവരിയില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് നീട്ടിവെച്ചേക്കും. നേരിട്ടുള്ള ഒടിടി റിലീസും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്നു. ചിത്രത്തിന്‍റെ മലയാളം പതിപ്പും പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിന്‍റെ വിജയത്തിനു പിന്നാലെ കുറുപ്പിന്‍റെ തമിഴ് പതിപ്പും മികച്ച വിജയം നേടിയത് തമിഴകത്ത് ദുല്‍ഖറിന്‍റെ താരപദവി ഉയര്‍ത്തിയിട്ടുണ്ട്.
Dulquer Salmaan joins with Kajal Agarwal and Aditi Rao Hydari in Brinda Gopal’s directorial debut ‘Hey Sinamika’. Here is a song teaser.