Select your Top Menu from wp menus
New Updates

ദുല്‍ഖറിന്‍റെ തമിഴ് ചിത്രം ‘ഹേയ് സിനാമിക’ പുരോഗമിക്കുന്നു

ബൃന്ദ മാസ്റ്ററുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കാജല്‍ അഗര്‍വാള്‍ അതിദി റാവു ഹൈദരി എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹേയ് സിനാമിക’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. കോവിഡ് ഇടവേളയ്ക്ക് മുമ്പ് തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ‘ കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ലൂടെ തമിഴകത്തേക്ക് വിജയകരമായ തിരിച്ചെത്തിയ ദുല്‍ഖര്‍ അതിനാല്‍ തന്റെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ‘ഹേയ് സിനാമിക’യുടെ മലയാളം പതിപ്പും പുറത്തിറങ്ങുമെന്നാണ് വിവരം,

നൃത്ത സംവിധായികയായി തിളങ്ങിയ ബൃന്ദ മാസ്റ്റര്‍ സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹേയ് സിനാമിക ഒരു പ്രണയകഥയാണെന്നാണ് സൂചന. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്നു. ഡിസംബര്‍ പകുതിയോടെ ഷൂട്ടിംഗ് അവസാനിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. തുടര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലേക്ക് ദുല്‍ഖര്‍ എത്തുമെന്നാണ് വിവരം.

Dulquer Salmaan joins with Kajal Agarwal and Aditi Rao Hydari in Brinda Gopal’s directorial debut ‘Hey Sinamika’. Shoot resumed.

Related posts