‘Tസുനാമി’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

ലാലും ജൂനിയറും ഒരുമിച്ച്‌ സംവിധാനം ചെയ്ത പുതിയ ചിത്രം ‘Tസുനാമി’ ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലാല്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് മകനൊപ്പം അച്ഛനും സംവിധാനത്തില്‍ കൂടുകയായിരുന്നു. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ് ആണ് നായകനാകുന്നത്. ലാലിന്‍റെ മകള്‍ മോണിക്കയുടെ ഭര്‍ത്താവ് അലന്‍ ആന്‍റോ ആണ് പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മാണം നിര്‍വഹിക്കുന്നത്. തിയറ്റര്‍ ലിസ്റ്റ് കാണാം.

ആദ്യമായാണ് മലയാളത്തില്‍ അച്ഛനും മകനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നസെന്‍റ് , മുകേഷ് , അജു വര്‍ഗീസ് , സുരേഷ് കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കല്‍ , എഡിറ്റിംഗ്് രതീഷ് രാജ് , സംഗീതം യാക്‌സന്‍ ഗാരി പെരേര ആന്‍ഡ് നേഹ നായര്‍. തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളിലായാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

Here is theater list for Lal Jr aka Jeanpaul Lal and Lal together directorial TSunami. Lal scripted for the movie. Balu Varghese essaying the lead role.

Latest