റോഷൻ ബഷീറിന്‍റെ ത്രില്ലർ – “വിൻസെന്‍റ് ആൻഡ് ദി പോപ്പ് ” ട്രെയിലര്‍ കാണാം

Vincent and the Pope- Trailer
Vincent and the Pope- Trailer

ദൃശ്യം ഫെയിം റോഷൻ ബഷീർ നായകനായെത്തുന്ന “വിൻസെന്‍റ് ആൻഡ് ദി പോപ്പ് ” ചിത്രത്തിൻ്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. അത്യന്തം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്.

റിവഞ്ജ് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്‍റ് എന്ന ഹിറ്റ്മാൻ തൻ്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ‘ പോപ്പ് ‘ എന്ന ലക്ഷ്യത്തിലേക്ക് എത്തിയ വിൻസെന്‍റ്, ആ രഹസ്യത്തിൻ്റെ ചുരുളുകൾ അഴിക്കുന്നു. വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിണക്കിയ വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ത പുലർത്തുന്നു. നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നു.

ബിജോയ് പി ഐ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷന്സ് ആണ് നിർമ്മാണം.

കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ “വിൻസെന്‍റ് ആൻഡ് ദി പോപ്പ് ” ഓഗസ്റ്റ് ആറിന് എട്ടു പ്രമുഖ ഒ.ടി.ടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

Here is the trailer for Roshan Basheer starrer ‘Vincent and the Pope’. The Bijoy PI directorial is made as a revenge thriller.

You may also like...

Leave a Reply

Your email address will not be published. Required fields are marked *