ധനുഷിന്‍റെ ‘ജഗമേ തന്തിരം’ ട്രെയിലര്‍ കാണാം
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ഗാംഗ്സ്റ്റര്‍ ചിത്രം ‘ജഗമേ തന്തിരം’ ജൂണ്‍ 18ന് നെറ്റ്ഫ്ളിക്സ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവന്നിരിക്കുകയാണ്. 50 കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള കരാറിലൂടെയാണ് നെറ്റ്ഫ്ളിക്സ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഒരു ചിത്രത്തിന് നെറ്റ്ഫ്ളിക്സ് മുടക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്. നായികാ വേഷത്തില്‍ എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണിതെന്നും അത് നെറ്റ്ഫ്ളിക്സിലൂടെ നേടുക എന്നുമാണ് ട്രെയ്‍ലര്‍ പങ്കുവെച്ചുകൊണ്ട് ധനുഷ് പറഞ്ഞത്.
ലണ്ടന്‍ പ്രധാന ലൊക്കേഷനായി ഒരുക്കിയ ചിത്രത്തില്‍ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ജോജു ജോര്‍ജും ഈ ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. വൈ നോട്ട് ശശികാന്താണ് ചിത്രം നിര്‍മിക്കുന്നത്.
Jagame Thanthiram, the Dhanush starrer directed by Karthik Subbaraj is streaming via Netflix from June 18th. Here is the trailer.