‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിനു ശേഷം യുവനടന്‍ അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘യുവം’ ഇന്നു മുതല്‍ തിയറ്ററുകളില്‍ എത്തുകയാണ്. നവാഗതനായ പിങ്കു പീറ്റര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
ചിത്രത്തില്‍ അഭിഭാഷകനായാണ് അമിത് എത്തുന്നത്. നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍, ഇന്ദ്രന്‍സ്, സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി.മേനോന്‍, ജയശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രഹണം സജിത് പുരുഷന്‍,. എഡിറ്റിങ് ജോണ്‍കുട്ടി, സംഗീതം ഗോപിസുന്ദര്‍.
Here is the theater list for Amith Chakkalakkal starrer Yuvam.Pinku Peter directorial.