‘നായാട്ട്’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

‘നായാട്ട്’ ഇന്നു മുതല്‍, തിയറ്റര്‍ ലിസ്റ്റ് കാണാം

ചാര്‍ലി എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുത്ത മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നായാട്ട്’ ഇന്ന് തിയറ്ററുകളില്‍ എത്തുന്നു. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. പ്രവീണ്‍ മെക്കിള്‍ എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ചാക്കോച്ചന്‍ എത്തുന്നത്.ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.തിയറ്റര്‍ ലിസ്റ്റ് കാണാം.

യഥാര്‍ത്ഥ പൊലീസ് ഉദ്യോഗസ്ഥനായ ഷാഫി തന്റെ യഥാര്‍ത്ഥ അനുഭവങ്ങള്‍ പുതിയ തിരക്കഥയിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം. ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൊടൈക്കനാലാണ് പ്രധാനലൊക്കേഷന്‍. അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടന്നിരുന്നു.

Kunchacko Boban, Nimisha Sajayan and Joju George playing the lead roles in Martin Prakkat’s Naayattu. Here is the theater list.

Latest