സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം വര്‍ത്തമാനം ഉടന്‍ തിയറ്ററുകളില്‍ എത്തുകയാണ്. നേരത്തേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചിത്രം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കിയത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ദളിത്, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അരക്ഷിതാവസ്ഥയുമെല്ലാം കടന്നു വരുന്ന ചിത്രത്തെ തങ്ങളുടെ പതിവ് ആയുധങ്ങളുമായാണ് സെന്‍സര്‍ ബോര്‍ഡിലെ സംഘപരിവാര്‍ പ്രതിനിധികള്‍ നേരിട്ടത്.
ഫെബ്രുവരി 19ന് ചിത്രം തിയറ്ററുകളിലെത്തും. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആര്യാടന്‍ ഷൗക്കത്ത് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. അഴകപ്പന്‍ ഛായാഗ്രഹണവും റഫീക് അഹമ്മദും വിശാല്‍ ജോണ്‍സണും ഗാനരചനയും നിര്‍വ്വഹിക്കുന്നു. ബിജിപാല്‍ ആണ് പശ്ചാത്തല സംഗീതം.
Here is the teaser from Sidharth Siva directorial ‘Varthamanam’. The Parvathy Thiruvothu starrer is based on JNU students movement. Releasing on February 19.