ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്‍റ് നിര്‍മിച്ച് നവാഗതനായ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗ്’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. കേരളപ്പിറവി ദിനത്തില്‍ എത്തിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്‌സണ്‍ ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ് രാജ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
Here is the teaser for upcoming Malayalam movie Karnan Nepolian BhagathSingh. Sharath G Mohan helming the movie. Dheeraj Denny and Ary Prasad in lead roles. Ranjin Raj musical.