ജോസഫ് തമിഴ് റീമേക്ക് വിചിത്രന്‍റെ ടീസര്‍

എം പത്മകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങി പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറെ സ്വന്തമാക്കിയ ചിത്രമാണ് ജോസഫ്. ജോസഫ് എന്ന കഥാപാത്രം ജോജു ജോര്‍ജിന്‍റെ കരിയറിലെ വഴിത്തിരിവായി മാറുകയും ചെയ്തു. ജോസഫ് തമിഴിലേക്ക് എത്തുകയാണ്. നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷാണ് തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. അദ്ദേഹം തന്നെ നായകനായി എത്തുന്നു വിചിത്രന്‍ എന്ന പേരിലാണ് ചിത്രം എത്തുക. ഇപ്പോഴിതിന്‍റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. പത്മകുമാര്‍ തന്നെയാണ് തമിഴ് പതിപ്പും സംവിധാനം ചെയ്യുക.

ഉള്ളടക്കത്തിന്‍റെ പ്രാധാന്യം നോക്കിയാണ് താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് വളരെ ആകര്‍ഷിച്ചെന്നും ആര്‍ കെ സുരേഷ് പറയുന്നു. ചെറുപ്പകാലം അവതരിപ്പിക്കാന്‍ ഭാരം കുറയ്ക്കുകയും പ്രായമായ ഗെറ്റപ്പിന് ഭാരം കൂട്ടുകയും ചെയ്തു.പ്രശസ്ത സംവിധായകൻ ബാലയാണ് നിർമാണം. ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ…

M Padmakumar directorial Joseph’s Tamil remake is titled as Vichithran. The film will have R K Suresh in lead role. Padmakumar will helm the remake also. Here is the teaser.

Latest Other Language