കാളിദാസ് ജയറാമിനെ മുഖ്യകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന് പേരിട്ടിരിത്തുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കഴിഞ്ഞ മാസം 9ന് എറണാകുളത്താണ് ഷൂട്ടിംഗ് ആരംഭിച്ചത്. ആദ്യ ചിത്രമായ പൂമരത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി കട്ടിത്താടിയും നീണ്ടമുടിയും ഉള്ള ലുക്കിലാണ് കാളിദാസ് ചിത്രത്തില്‍ എത്തുന്നത്.
അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മറ്റൊരു താരപുത്രനായ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദിയായിരുന്നു ജീത്തു അവസാനമായി സംവിധാനം ചെയ്തത്. അല്‍ഫോണ്‍സ് പുത്രനാണ് ചിത്രം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം, മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എന്നിവയാണ് കാളിദാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
Tags:jeethu josephkalidas jayaramMr & Ms rowdy